ഖത്തറിൽ ശൈത്യകാല പച്ചക്കറി ചന്തകൾ പുരോഗമിക്കുന്നു..

0
52 views

മുനിസിപ്പാലിറ്റി മന്ത്രാലയം നാല് ശൈത്യകാല പച്ചക്കറി മാർക്കറ്റുകളാണ് വ്യാഴാഴ്ച മുതൽ തുറന്നത്. അൽ ഷമാൽ, അൽ ഷിഹാനിയ, അൽ വക്ര, അൽ ഖോർ & അൽ താഖിറ, എന്നിവയാണ്.

വിന്റർ മാർക്കറ്റുകൾ കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കാൻ സാധിക്കുന്നവയാണ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 3 വരെയാണ് ചന്ത പ്രവര്‍ത്തിക്കുക. ആദ്യദിനം മുതൽ തന്നെ ആൾത്തിരക്കനുഭവപ്പെട്ട ചന്തയിൽ മൂന്ന് ദിവസവും ഉപഭോക്താക്കൾ വർധിക്കുകയാണ്.