ഖത്തറില്‍ ആക്രമത്തിനിരയായ ഡെലിവറി ബോയിക്ക് നിയമ നടപടികള്‍ക്കുള്ള എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഫുഡ് ആന്റ് ഗ്രോസറി ഡെലിവറി ആപ്പ് ആയ വിഷ്ബോക്സ് അറിയിച്ചു…

0
23 views

ദോഹ: ഖത്തറില്‍ ആക്രമത്തിനിരയായ ഡെലിവറി ബോയിക്ക് നിയമ നടപടികള്‍ക്കുള്ള എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഫുഡ് ആന്റ് ഗ്രോസറി ഡെലിവറി ആപ്പ് ആയ വിഷ്ബോക്സ് അറിയിച്ചു. ട്രാഫിക് ആക്സിഡന്റുമായി ബന്ധപ്പെട്ടാണ് അങ്ങിനെയൊരു സാഹചര്യം ഉണ്ടായതെന് വിഷ്ബോക്സ് പ്രസ്താവനയില്‍ അറിയിച്ചു.

ഒരു കോംപ്ലക്സിനുള്ളില്‍ എത്തിയ ഡെലിവറി ബോയിയെ അറബ് വംശജന്‍ ആക്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചത്.

അക്രമത്തിനിടെ ആത്മ സംയമനത്തോടെ പ്രതികരിച്ച ജീവനക്കാരന് ജോലിക്കയറ്റവും മറ്റ് അംഗീകാരങ്ങളും നല്‍കുന്നത് പരിഗണിക്കുമെന്നും കമ്പനി അറിയിച്ചു. യുവാവ് ഡെലിവറി ബോയിയെ ബക്കറ്റ് ഉപയോഗിച്ച് പല തവണ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തിട്ടും ഡെലിവറി ബോയി വളരെ ശാന്തനായാണ് യുുവാവിനോട് പ്രതികരിച്ചത്.

അക്രമിയുടെ അടുത്ത് നിന്ന് ഡെലിവറി ബോയി വിട്ടു പോകുമ്പോള്‍, തൊഴിലാളി നടന്നുപോകുന്തോറും, എന്താണ് കുഴപ്പമെന്ന് അലറികൊണ്ട് ബക്കറ്റ് കൊണ്ട് തൊഴിലാളിയുടെ തലയില്‍ ഇടിക്കുന്നതും, പിന്തുടരുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.