ഖത്തറിലെ സിദ്ര മെഡിസിന്റെ കൊവിഡ് പരിശോധനാ കേന്ദ്രം ഡിസംബര്‍ രണ്ട് മുതല്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് അധികൃതര്‍..

0
15 views
covid_vaccine_qatar_age_limit

ദോഹ: ഖത്തറിലെ സിദ്ര മെഡിസിന്റെ കൊവിഡ് പരിശോധനാ കേന്ദ്രം താല്‍ക്കാലികമായി ഡിസംബര്‍ രണ്ട് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ ഡിസംബര്‍ നാല് ശനിയാഴ്ച രാവിലെ ഒമ്പത് മണി വരെയാണ് അടച്ചിടുന്നത്.

അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഷെഡ്യൂള്‍ ചെയ്ത സന്ദര്‍ശനങ്ങള്‍ പുനക്രമീകരിക്കാന്‍ 40 03 33 33 എന്ന നമ്പറില്‍ വിളിക്കുക.