ഖത്തറില്‍ കണ്ണൂര്‍ സ്വദേശി ഉറക്കത്തില്‍ മരിച്ചു..

0
36 views

ഖത്തറില്‍ കണ്ണൂര്‍ സ്വദേശി ഉറക്കത്തില്‍ മരിച്ചു. കിഴുന്നപ്പാറ സ്വദേശി മൂസക്കാട ജാസിം അഹ്‌മദ്(37) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഖത്തറിലെ ബൂം കണ്‍സ്ട്രക്ഷനില്‍ ജീവനക്കാരനാണ്.

രാത്രി ഉറങ്ങാന്‍ കിടന്ന ജാസിം രാവിലെ ഡ്യൂട്ടിക്ക് എത്താത്തത് കൊണ്ട് സഹോദരന്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്. ഭാര്യ: ഷാന. രണ്ട് ആണ്‍മക്കളുണ്ട്. മാതാവ്: സഈദ. പിതാവ്: അഹമ്മദ് കുഞ്ഞി. സഹോദരങ്ങള്‍: ജസീല, ജാസര്‍(ഖത്തര്‍), ജംഷീദ്(ദുബൈ)