
ദോഹ: ഖത്തറില്‍ ജനത്തിരക്കില്ലാതും തുറന്ന പൊതു സ്ഥലങ്ങലിലും ഫേസ് മാസ്‌ക് നിര്‍ബന്ധമല്ലെങ്കിലും ജനങ്ങള്‍ കൂട്ടം കൂടുന്ന പൊതുസ്ഥലങ്ങളിലും ഫേസ് മാസ്‌ക് ധരിക്കുന്നതില്‍ ജാഗ്രത പാലിക്കണം എന്ന് പൊതുജനാരോഗ്യ മന്ത്രാലയം.
കോവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും പുറത്തിറങ്ങുമ്പോഴൊക്കെ ഫേസ് മാസ്‌ക് ധരിക്കുന്നതാണ് നല്ലത് എന്ന് ആരോഗ്യ മന്ത്രാലയം ഓര്‍മിപ്പിച്ചു.