ഫിഫ അറബ് കപ്പ് ടുണിഷ്യയും ഖത്തറും സെമിഫൈനലിലേക്ക് ..

0
26 views

ദോഹ : ഫിഫ അറബ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഒമാനിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ടുണീഷ്യ സെമി ഫൈനലിലേക്ക് കടന്നു. ആവേശകരമായ മറ്റൊരു മത്സരത്തില്‍ ഖത്തര്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് യു.എ.ഇയെ തോല്‍പ്പിച്ചു. ഇന്നലെ നടന്ന ഖത്തര്‍ യു.എ.ഇ മത്സരം ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാണികള്‍ക്ക് മുമ്പിലാണ് നടന്നത്. 63439 കാണികളാണ് മത്സരം കാണാനെത്തിയത്.