ധീര ജവാന് ആദരാഞ്ജലികൾ അർപ്പിച്ച് ജന്മനാട്. ജൂനിയർ വാറന്‍റ് ഓഫീസർ എ പ്രദീപിന്‍റെ ഭൗതിക ശരീരം പൊതു ദർശനത്തിനെത്തിച്ചു

0
40 views

തൃശ്ശൂര്‍: ഊട്ടിയിലെ കൂനൂർ ഹെലികോപ്ടര്‍ അപകടത്തിൽ മരിച്ച മലയാളി സൈനികൻ ജൂനിയർ വാറന്‍റ് ഓഫീസർ എ പ്രദീപിന്‍റെ (Pradeep) മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചു. പുത്തൂരിലെ സ്കൂളിലാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതു ദർശനത്തിനു വെച്ചത്. പ്രദീപിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി വൻ ജനാവലിയാണ് സ്കൂളിലെത്തി ചേര്‍ന്നു. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെ ആണ് വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക. സ്കൂളിൽ നിന്നും ഉടനെ ഭൗതിക ശരീരം പ്രതീര്പ്പിന്റെ വസതിയിൽ എത്തിക്കും.

ദില്ലിയിൽ നിന്നും 11 മണിയോടെ സുലൂർ വ്യോമത്താവളത്തിലെത്തിച്ച ഭൗതിക ശരീരം അവിടെ നിന്ന് റോഡ് മാർഗമാണ് തൃശ്ശൂരിലേക്ക് കൊണ്ടുവന്നത്. വഴിനീളെ നാട്ടുകാർ പ്രദീപിന് ആദരാഞ്ജലിയർപ്പിക്കാൻ കാത്തു നിൽക്കുകയായിരുന്നു. വാളയാർ അതിർത്തിയിൽ നാല് മന്ത്രിമാർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. സേനാ ഉദ്യോഗസ്ഥരും വിലാപയാത്രയിൽ ഒപ്പമുണ്ടായിരുന്നു.  കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രി കെ രാധാകൃഷ്ണൻ, വി എം സുധീരൻ, മന്ത്രി കെ രാജൻ, ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിവർ പുത്തൂരിലെ സ്കൂളിലെത്തി പ്രദീപിന് ആദരാഞ്ജലി അർപ്പിച്ചു..

https://www.facebook.com/advkrajanonline/videos/2631186290359317