ദോഹ: ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് നിരവധി തടവുകാര്‍ക്ക് മാപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി. റമദാനോട് അനുബന്ധിച്ചും ദേശീയ ദിനത്തിലും എല്ലാ വര്‍ഷവും ഖത്തര്‍ അമീര്‍ ഈ രീതിയില്‍ തടവുകാര്‍ക്ക് മാപ്പ് നല്‍കാറുണ്ട്.
എത്ര തടവുകാരുണ്ടെന്നോ ഏതൊക്കെ രാജ്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നോ വ്യക്തമല്ല. ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ ചെയ്തവരെയും തടവ് കാലാവധി പൂര്‍ത്തിയാവാന്‍ ആയവരെയുമാണ് പ്രധാനമായും മാപ്പ് നല്‍കുന്നവരുടെ കൂട്ടത്തില്‍ പരിഗണിക്കാറുള്ളത്.