28 ഹെൽത്ത് സെന്ററുകളിലും കോവിഡ് പി.സി.ആർ പരിശോധനകൾ സൗജന്യമായി ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം.

0
6 views
rapid test covid

ഖത്തറിൽ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ എല്ലാ 28 ഹെൽത്ത് സെന്ററുകളിലും കോവിഡ് പി.സി.ആർ പരിശോധനകൾ സൗജന്യമായി ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് ഈ ആരോഗ്യ കേന്ദ്രങ്ങളിലൊന്നിൽ നേരിട്ട് പോയി പരിശോധന നടത്താം. പരിശോധനാ ഫലം സ്ഥിരീകരിക്കുന്നത് വരെ പൊതു സമ്പർക്കം ഒഴിവാക്കണം. യാത്രാ ആവശ്യങ്ങൾക്കായുള്ള പി.സി.ആർ ടെസ്റ്റുകൾക്ക് ഒരു ടെസ്റ്റിന് 160 റിയാൽ ഈടാക്കും.

അൽ വക്ര, അൽ തുമാമ, എയർപോർട്ട്, വെസ്റ്റ് ബേ, അബുബേക്കർ, മെസൈമീർ, അൽ വാബ്, അൽ റയ്യാൻ, അൽ വജ്ബ, ഉമ്മുസ്ലാൽ, ഗ്രാഫത് അൽ റയാൻ, ഖത്തർ യൂണിവേഴ്സിറ്റി, ലീബൈബ്, അൽ ഖോർ എന്നിവയാണ് ഈ കേന്ദ്രങ്ങൾ. എന്നീ 14 ഹെൽത്ത് സെന്ററുകളിൽ ദിവസവും വൈകിട്ട് 4 മുതൽ രാത്രി 10 വരെ വാഹനങ്ങളിലെത്തിയുള്ള ഡ്രൈവ്-ത്രൂ പി.സി.ആർ സേവനങ്ങളും ലഭ്യമാകും..