കോവിഡ് അപകടനിലയുടെ അടിസ്‌ഥാനത്തിൽ ലോകരാജ്യങ്ങളെ തരം തിരിച്ച ലിസ്റ്റുകൾ വീണ്ടും പുതുക്കി ഖത്തർ ആരോഗ്യ മന്ത്രാലയം…

0
90 views
rapid test covid

ദോഹ: കോവിഡ് അപകടനിലയുടെ അടിസ്‌ഥാനത്തിൽ ലോകരാജ്യങ്ങളെ തരം തിരിച്ച ലിസ്റ്റുകൾ വീണ്ടും പുതുക്കി ഖത്തർ ആരോഗ്യ മന്ത്രാലയം. നേരത്തെ 47 ഉണ്ടായിരുന്ന റെഡ് ലിസ്റ്റ് രാജ്യങ്ങൾ 57 ആയി ഉയർന്നു. സൗദി, യുഎഇ, തുർക്കി, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങൾ റെഡ് ലിസ്റ്റിൽ തന്നെ തുടരുന്നു.

പുതിയ ലിസ്റ്റിൽ നേരത്തെ 159 ഉണ്ടായിരുന്ന ഗ്രീൻ ലിസ്റ്റ് രാജ്യങ്ങൾ, 143 ആയി കുറഞ്ഞിട്ടുണ്ട്. ഇന്ത്യ ഇപ്പോഴും എക്സപ്ഷണൽ റെഡ് ലിസ്റ്റിൽ തുടരുന്നതിനാൽ പുതിയ മാറ്റങ്ങൾ ഇന്ത്യക്കാർക്ക് ബാധകമാവില്ല. നിലവിലെ ക്വാറന്റീൻ പോളിസി തന്നെ തുടരും. പുതിയ ലിസ്റ്റ് 2022 ജനുവരി 8 വൈകുന്നേരം 7 മണിക്കാണ് പ്രാബല്യത്തിൽ വരിക.