ഖത്തറില്‍ സുരക്ഷിതമായ സാമൂഹ്യ അകലം പാലിക്കാത്തതിന് 270 പേര്‍ പിടിയിൽ..

0
84 views
Qatar_news_Malayalam

ഖത്തറില്‍ സുരക്ഷിതമായ സാമൂഹ്യ അകലം പാലിക്കാത്തതിന് 270 പേര്‍ പിടിയിൽ. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 595 പേരേയും , മൊബൈലില്‍ ഇഹ് തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 33 പേരെയും അടക്കം മൊത്തം 898 പേരെയാണ് ഇന്നലെ പിടികൂടിയത്.

രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് എല്ലാവരും പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പിടികൂടിയവരെയെല്ലാം തുടര്‍ നടപടികള്‍ക്കായി പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്