ഖത്തറില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാളുകളില്‍ പ്രവേശനമില്ല..

0
21 views

ദോഹ. ഖത്തറില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാളുകളില്‍ പ്രവേശനമില്ല. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ എടുത്ത രക്ഷിതാക്കള്‍ക്കൊപ്പം വന്നാലും മാളുകളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. ജനുവരി 8 ന് നിലവില്‍ വന്ന പുതിയ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണിത്.

(വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച്, 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാളുകള്‍ക്ക് പുറത്തുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകളിലും കോംപ്ലക്‌സുകളിലും പ്രവേശിക്കാന്‍ അനുവാദമുണ്ട്.)

രാജ്യത്തെ പ്രധാന മാളുകളായ മാള്‍ ഓഫ് ഖത്തര്‍, സിറ്റി സെന്റര്‍, ഹയാത്ത് പ്ലാസ, തവാര്‍ മാള്‍ തുടങ്ങി രാജ്യത്തുട നീളമുള്ള നിരവധി മാളുകള്‍ കുട്ടികളുടെ പ്രവേശനം സംബന്ധിച്ച അറിയിപ്പുകള്‍ പുറപ്പെടുവിക്കുകയും പ്രവേശന കവാടങ്ങളില്‍ പതിക്കുകയും ചെയ്തിട്ടുണ്ട്.