(അല്‍ വക്ര പീഡിയാട്രിക്) കോവിഡ്-19 സെന്ററിനായി നിശ്ചയിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടു…

0
96 views

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള ചികിത്സാ സൗകര്യമായി (അല്‍ വക്ര പീഡിയാട്രിക്) കോവിഡ്-19 സെന്ററിനായി നിശ്ചയിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടു.

ഖത്തറിലും ലോകമെമ്പാടുമുള്ള കോവിഡ് കേസുകളുടെ എണ്ണത്തിലും അടുത്തിടെയുണ്ടായ വര്‍ധനയും കോവിഡ് ബാധിക്കുന്ന കുട്ടികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയും ആണ് ഈ കേന്ദ്രത്തെ കോവിഡ് ബാധിക്കുന്ന കുട്ടികള്‍ക്കുള്ള പ്രത്യേക ചികില്‍സാ കേന്ദ്രമായി നിശ്ചയിച്ചത്. കോവിഡ് ബാധിക്കുന്ന എല്ലാ കുട്ടികള്‍ക്കും മികച്ച സേവനം ഉറപ്പുവരുത്തുവാന്‍ ഈ സൗകര്യം പ്രയോജനപ്പെടും.

39 കിടത്തിച്ചികിത്സ കിടക്കകളും 4 തീവ്രപരിചരണ കിടക്കകളും, ഹ്രസ്വകാല രോഗികള്‍ക്ക് 22 നിരീക്ഷണ കിടക്കകളുമാണ് കേന്ദ്രത്തിലുള്ളത്. ആവശ്യമെങ്കില്‍ കിടത്തിച്ചികിത്സക്ക് ആയി 140 കിടക്കകള്‍ വരെ വര്‍ധിപ്പിക്കാനുള്ള സൗകര്യം കേന്ദ്രത്തിനുണ്ട്.