ദോഹ: ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു. മലപ്പുറം താനൂർ സ്വദേശിയായ ഹംറാസ് (31) ആണ് (താനൂർ മുൻസിപ്പാലിറ്റി മുസ്ലിം ലീഗ് പ്രസിഡന്റ് ടിപിഎം അബ്ദുൽ കരീമിന്റെ മകനാണ്) മരിച്ചത്. ഇന്നലെ രാത്രി വൈകി ഹമദ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം അബൂ ഹമൂർ പള്ളിയിൽ നടക്കുമെന്ന് കെഎംസിസി മയ്യത്ത് പരിപാലന കമ്മറ്റി അറിയിച്ചു.