കോവിഡ് പരിശോധന ഫലം എസ്. എം. എസ്. വഴി അയക്കും, അതിനായി 16000 ല്‍ വിളിക്കരുത് എന്നും പൊതുജനാരോഗ്യ മന്ത്രാലയം.

0
148 views
rapid test covid

ദോഹ: കോവിഡ് പരിശോധന ഫലം എസ്. എം. എസ്. വഴി അയക്കും, അതിനായി 16000 ല്‍ വിളിക്കരുത് എന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ഹോട്ട്‌ലൈന്‍ ദുരുപയോഗം ചെയ്യരുത് എന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

ആര്‍.ടി. പി.സി.ആര്‍, ആന്റിജന്‍ ടെസ്റ്റകളുടെ റിസല്‍ട്ടുകള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് എസ്. എം. എസ് ആയി അയക്കും. എന്തെങ്കിലും കാരണവശാല്‍ സമയം വൈകുമ്പോള്‍ 16000 ലേക്ക് വിളിക്കുന്നത് ഒഴിവാക്കണം എന്നും 16000 എന്ന നമ്പർ വിവിധ മെഡിക്കല്‍ സഹായങ്ങള്‍ക്കുള്ളതാണ് എന്നും പറഞ്ഞു .