പ്രവാസികള്‍ക്ക് ഒരാഴ്ചത്തെ നിര്‍ബന്ധ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞു. 

0
35 views

ദോഹ. ഇന്ത്യയിലെത്തുന്ന പ്രവാസികള്‍ക്ക് ഒരാഴ്ചത്തെ നിര്‍ബന്ധ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞു. ജനുവരി 11 മുതലാണ് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഒരാഴ്ചത്തെ നിര്‍ബന്ധ ക്വാറന്റൈന്‍ വേണമെന്ന വ്യവസ്ഥ നിലവില്‍ വന്നത്. ഇതിനെതിരെ പ്രവാസി സമൂഹം ഒന്നടങ്കം പ്രതിഷേധമുയര്‍ത്തി യെങ്കിലും ഫലമുണ്ടായില്ല. ഈ നില തുടര്‍ന്നാല്‍ വ്യോമയാന രംഗത്ത് വലിയ തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.