ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റ് മൂലം തണുപ്പ് കൂടിയതായി റിപ്പോര്‍ട്ട്. 

0
93 views

ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റ് മൂലം തണുപ്പ് കൂടിയതായി റിപ്പോര്‍ട്ട്.

ദുഖാനിലും, ഉമ്മുബാബിലും പ്രത്യക്ഷ താപ നില 2 ഡിഗ്രി വരെ എത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഇന്നലെ വൈകുന്നേരം 7.45 ന് അബൂസംറയിലെ പ്രത്യക്ഷ താപ നില പൂജ്യം ഡിഗ്രി സെല്‍ഷ്യസായിരുന്നു.

അടുത്ത ആഴ്ചയുടെ പകുതി വരെ ഖത്തറിന്റെ മിക്ക ഭാഗങ്ങളിലും കൂടിയ തണുപ്പ് അനുഭവപ്പെട്ടേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രതീക്ഷിക്കുന്നത്. തണുപ്പ് കൂടിയ സാഹചര്യത്തില്‍ ശരീരത്തിന് സംരംക്ഷണം നല്‍കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍മപ്പെടുത്തുന്നു.