സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം രക്ഷിതാക്കളില്‍ സമ്മിശ്ര പ്രതികരണം…

0
102 views
qatar _school_syudents_teachers

ദോഹ. ഖത്തറില്‍ ഞായറാഴ്ച മുതല്‍ സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം രക്ഷിതാക്കളില്‍ സമ്മിശ്ര പ്രതികരണം.

കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കുന്നത് കൊണ്ടും കുട്ടികള്‍ അധികവും വാക്‌സിനെടു ക്കാത്തവർ ആയതിനാലും ഒരു മാസം കൂടി ഓണ്‍ ലൈന്‍ ക്ലാസുകള്‍ തുടരുന്നതാകും ഗുണകരമെന്ന് ചില രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു.

ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കു ന്നവര്‍ക്ക് മാത്രം നേരിട്ടുള്ള ക്ലാസും അല്ലാത്തവര്‍ക്ക് ഓണ്‍ ലൈന്‍ ക്ലാസും ആണ് നല്ലതെന്ന് വേറെ ചിലരുടെ അഭിപ്രായം. കോവിഡ് ഭീഷണി ഒഴിയുന്നത് വരെ ബ്‌ളന്‍ഡഡ് സംവിധാനം തുടരണം എന്ന അഭിപ്രായവും ഉയര്‍ന്നു.

ബൂസ്റ്റര്‍ ഡോസ് എടുത്തവരും പ്രതിവാരം റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്ന വ്യവസ്ഥയേയും പല രക്ഷിതാക്കളും വിമര്‍ശിച്ചു.