ഖത്തർ സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് 100% ഹാജർ പുനരാരംഭിക്കും..

0
63 views
qatar _school_syudents_teachers

2022 ജനുവരി 30 ഞായറാഴ്ച മുതൽ ഖത്തർ സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് 100% ഹാജർ പുനരാരംഭിക്കും. കോവിഡ് അണുബാധയുടെ ഫലമായി ക്വാറന്റൈൻ കാരണം ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പാഠങ്ങൾ തുടരും എന്നും മന്ത്രാലയം സൂചിപ്പിച്ചു.

എന്നാൽ അണുബാധയുടെയോ സമ്പർക്കത്തിന്റെയോ തെളിവ് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ചിരിക്കണം. കൂടാതെ

അഡ്മിനിസ്‌ട്രേറ്റീവ്, ടീച്ചിംഗ് സ്റ്റാഫിന്റെ ജോലി സമയം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ ആയിരിക്കും എന്നും ഓരോ സ്കൂളിനും അംഗീകരിച്ച ഷെഡ്യൂൾ അനുസരിച്ച് എല്ലാ സ്റ്റേജുകളിലെയും വിദ്യാർത്ഥികളുടെ ക്ലാസ്സ് സമയം ഉച്ചയ്ക്ക് 12.30 വരെ ആയിരിക്കും. മന്ത്രാലയം സ്‌കൂളുകളുടെയും കിന്റർഗാർട്ടനുകളുടെയും പ്രിൻസിപ്പൽമാർക്ക് സർക്കുലർ അയച്ചു.