ഖത്തറിൽ 5 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കും കോവിഡ് വാക്സീന് പൊതു ജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. പി.എച്.സിസി കേന്ദ്രങ്ങളിൽ കുട്ടികൾക്കുള്ള വാക്സീൻ ലഭ്യമായതായി മന്ത്രാലയം അറിയിച്ചു. അപ്പോയിന്മെന്റിനായി പിഎച്സിസി ഹോട്ട്‌ലൈൻ നമ്പറായ 4027 7077 ൽ രക്ഷിതാക്കൾക്ക് വിളിക്കാം. സാധാരണ വാക്സീന്റെ മൂന്നിൽ ഒന്ന് ഡോസ് മാത്രമാണ് കുട്ടികൾക്ക് നൽകുന്നത്.