മലയാളി അധ്യാപികയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി..

0
167 views

ഖത്തറിൽ:- മലയാളി അധ്യാപികയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ദോഹ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ മുന്‍ അധ്യാപികയായിരുന്ന ഇടുക്കി സ്വദേശിനി അര്‍ച്ചന രാകേഷ് (40) ആണ് മരണപ്പെട്ടത്.

വുഖൈറിലെ ബര്‍വ ഒയാസിസ് കോമ്പൗണ്ടിലെ താമസസ്ഥലത്ത് ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം കാണപ്പെട്ടത്. ഭര്‍ത്താവ് രാകേഷ് സി.ബി.ക്യു ബാങ്കില്‍ ജീവനക്കാരനാണ്. കാര്‍ത്തിക് (11), ദേവു (6) എന്നിവർ മക്കളാണ്.