അൽ-റയ്യാൻ മുനിസിപ്പാലിറ്റിയിൽ വിവിധ സ്ഥാപനങ്ങളിൽ അധികൃതർ തുടർച്ചയായ റെയ്ഡ്..

0
29 views

അൽ-റയ്യാൻ മുനിസിപ്പാലിറ്റിയിൽ വിവിധ സ്ഥാപനങ്ങളിൽ അധികൃതർ തുടർച്ചയായ റെയ്ഡ് നടത്തി. തെക്കൻ മുഐതർ ഏരിയയിലെ ലൈസൻസില്ലാത്ത വെയർഹൗസിൽ നടത്തിയ റെയ്ഡിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയ 6,840 കിലോഗ്രാം ഒലീവ് നശിപ്പിച്ചു.

200 കിലോഗ്രാം ഭാരമുള്ള 30 ബാരലുകളിലും 8 കിലോ കപ്പാസിറ്റിയുള്ള 105 ഡ്രമ്മുകളിലുമായി പച്ച, കറുപ്പ് നിറങ്ങളിലുള്ള വിവിധ പൊതികളാണ് കണ്ടെത്തിയത്. അവയ്ക്ക് പ്രത്യക്ഷത്തിൽ തന്നെ പൂപ്പൽ ബാധ ഉണ്ടെന്നും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.