ദോഹ. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഇനി മുതല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാന്‍ പി.സി.ആര്‍ പരിശോധന വേണ്ട . വിദേശ യാത്രക്കാര്‍ക്ക് നിര്‍ദേശിച്ചിരുന്ന 7 ദിവസത്തെ ഹോം ക്വാറന്റൈന്‍ ഒഴിവാക്കിയതായും മാര്‍ഗ രേഖ വ്യക്തമാക്കുന്നു. ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ഇന്ന് പുറപ്പെടുവിച്ച മാര്‍ഗ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 14 മുതലാണ് ഈ തീരുമാനം നടപ്പിലാവുക.