ഖത്തറില്‍ ചൂതുകളിച്ചതിനെ തുടര്‍ന്ന് പ്രവാസി തൊഴിലാളിയെ അറസ്റ്റ് ചെയ്തു.

0
44 views

ദോഹ: ഖത്തറില്‍ ചൂതുകളിച്ചതിനെ തുടര്‍ന്ന് പ്രവാസി തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ഏഷ്യക്കാരനായ തൊഴിലാളിയാണ് അറസ്റ്റിലായത്. തൊഴിലാളികള്‍ ഒത്തു കൂടുന്ന സ്ഥലങ്ങളിലൊന്നിലാണ് ഇയാള്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടത്.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ സ്വീകരിക്കാന്‍ ജുഡീഷ്യല്‍ അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ട്.

ഇത്തരം നടപടികളിലേര്‍പ്പെടുന്നതായി സംശയിക്കുന്നവരെ മെട്രാഷ് 2 ആപ്പ് വഴി റിപ്പോര്‍ട്ട് ചെയ്തു കൊണ്ട് സുരക്ഷാ ഏജന്‍സികളുമായി സഹകരിക്കാന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഖത്തറില്‍ ചൂതാട്ടം നിയമവിരുദ്ധമാണ്.