ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിക്ക് മികച്ച പിന്തുണയുമായി ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാര്‍..

0
43 views

ദോഹ. ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിക്ക് മികച്ച പിന്തുണയുമായി ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാര്‍ രംഗത്ത്. സ്തനാര്‍ബുദ മാസ കാമ്പയിനില്‍ 287701 റിയാലുകളാണ് ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാര്‍ സ്വരൂപിച്ചത്. തുടര്‍ച്ചയായി ഏഴാമത് വര്‍ഷമാണ് ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിയുടെ കാന്‍സര്‍ ഗവേഷണത്തിനായി ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്ത് ഖത്തര്‍ എയര്‍വേയ്‌സ് ജീവനക്കാര്‍ മാതൃകയായത്.