ഖത്തറില്‍ കൂറ്റന്‍ ഡ്രെയിനേജ് ടണല്‍ നിര്‍മിക്കുന്നതിനുള്ള ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഖത്തറിന്റെ ചരിത്രത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന ആദ്യ പ്രൊജക്റ്റാണ് ഈ ഡ്രെയിനേജ് ടണല്‍ നിര്‍മ്മാണമെന്നും. 1.5 ബില്യണ്‍ റിയാല്‍ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി 2024-ഓടെ പൂര്‍ത്തിയാക്കാനാകു മെന്നാണ് പ്രതീക്ഷിക്കുന്നത്.
അല്‍ വക്ര, അല്‍ വുകെയര്‍ പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഡ്രെയിനേജ് സംവിധാനത്തിന് 13 കിലോ മീറ്ററോളം നീളമുണ്ടാവും. അല്‍ വക്രയിലെയും അല്‍ വുകൈറിലെയും ഡ്രെയിനേജ് ടണല്‍ പ്രോജക്റ്റിനുള്ളിലെ പ്രധാന ഡ്രെയിനേജ് ടണലിന്റെ ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.