ഉക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാരുമായി മുംബൈയിലേക്കുള്ള ആദ്യ വിമാനം റൊമാനിയയിൽ നിന്ന് പുറപ്പെട്ടു..

0
111 views

ഉക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാരുമായി മുംബൈയിലേക്കുള്ള ആദ്യ വിമാനം റൊമാനിയയിൽ നിന്ന് പുറപ്പെട്ടു. ഉക്രെയ്നിൽ നിന്ന് 219 ഇന്ത്യക്കാരുമായി മുംബൈയിലേക്കുള്ള ആദ്യ വിമാനം റൊമാനിയയിൽ നിന്ന് പറന്നുയർന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ അറിയിച്ചു.

ഞങ്ങൾ പുരോഗതി കൈവരിക്കുന്നതായും ഞങ്ങളുടെ ടീമുകൾ മുഴുവൻ സമയവും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി പൂർണമായും പ്രവർത്തിക്കുന്നു. അത് ഞാൻ വ്യക്തിപരമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.