ഫെബ്രുവരി 28 വൈകിട്ട് 7 മുതൽ നിലവിൽ വരുന്ന ഖത്തറിന്റെ പുതിയ യാത്രാനയം…

0
15 views
rapid test covid

ഫെബ്രുവരി 28 വൈകിട്ട് 7 മുതൽ നിലവിൽ വരുന്ന ഖത്തറിന്റെ പുതിയ യാത്രാനയത്തിൽ, വിവിധ വിസിറ്റ് വീസകളിൽ വരുന്ന ഇന്ത്യ ഉൾപ്പെടെയുള്ള (12 വയസ്സിന് മുകളിലുള്ളവർ) റെഡ് ഹെൽത്ത് മെഷർ രാജ്യക്കാർക്ക് കാലാവധിയുള്ള വാക്സിനേഷൻ ഉള്ളവർക്ക് മാത്രമാണ് പ്രവേശനം. എഹ്തെറാസ് പോർട്ടലിൽ പ്രീ-അപ്രൂവലും നിർബന്ധമാണ്.

ഇവർക്ക് ക്വാറന്റീൻ ഒരു ദിവസമാക്കി ചുരുക്കിയിട്ടുണ്ട്. ഇവർ ഡിസ്കവർ ഖത്തറിൽ ഒരു ദിവസത്തെ ക്വാറന്റീൻ ബുക്ക് ചെയ്യണം. പുറപ്പെടലിന് 48 മണിക്കൂറിന് ഉള്ളിലുള്ള പിസിആർ നെഗറ്റീവ് റിപ്പോർട്ടും കയ്യിൽ കരുതണം. നേരത്തെ 72 മണിക്കൂറായിരുന്നതിലാണ് മാറ്റം.