ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു…

0
92 views

സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു. ലോകത്തെ ഏറ്റവും മികച്ച സ്പിൻ ബൗളർമാരിൽ ഒരാളാണ് ഷെയ്ൻ വോൺ. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

145 ടെസ്റ്റുകളില്‍നിന്ന് 708 വിക്കറ്റുകള്‍ നേടി. 194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റുകളും നേടി. ഓസ്‌ട്രേലിയക്കായി 1992-2007 കാലഘട്ടത്തില്‍ 145 ടെസ്റ്റും 194 ഏകദിനങ്ങളും ഷെയ്‌ന്‍ വോണ്‍ കളിച്ചിട്ടുണ്ട്.ടെസ്റ്റ് ക്രിക്കറ്റിൽ 145 മത്സരങ്ങളിൽ നിന്നായി 708 വിക്കറ്റും 194 ഏകദിനങ്ങളിൽ നിന്നും 293 വിക്കറ്റും വോൺ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ ഒരു മാച്ചിൽ 10 വിക്കറ്റ് നേട്ടവും വോൺ നേടിയിട്ടുണ്ട്. ടെസ്റ്റിൽ നിന്നും 3154 റൺസും ഏകദിനത്തിൽ 1018 റൺസും വോൺ നേടിയിട്ടുണ്ട്.