107 റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ക്കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നടപടി..

0
28 views
Alsaad street qatar local news

ദോഹ. ഖത്തറില്‍ നിയമം ലംഘിച്ച 107 റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ക്കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നടപടി. അയ്യായിരം റിയാല്‍ മുതല്‍ മുപ്പതിനായിരം റിയാല്‍വരെയുള്ള പിഴ ചുമത്തിയതായും മന്ത്രാലയം അറിയിച്ചു.

1- വില പ്രസിദ്ധീകരിക്കാതിരിക്കുക, 2- അറബി ഭാഷയില്‍ സാധനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാതിരിക്കുക, 3- തെറ്റായ രീതിയില്‍ പരസ്യം നല്‍കുക, 4- കാലാവധി കഴിഞ്ഞ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയ ലംഘനങ്ങളാണ് മന്ത്രാലയത്തിന്റെ പരിശോധനയില്‍ പിടിക്കപ്പെട്ടത്.