ഇന്നു മുതല്‍ കാറ്റ് ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു..

0
53 views

ദോഹ: ഇന്നു മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ കാറ്റ് ശക്തമാകും. മണിക്കൂറില്‍ 23 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ വീശുന്ന കാറ്റും, ദൂരക്കാഴ്ച ചില ഇടങ്ങളില്‍ രണ്ട് കിലോമീറ്ററും ചില സമയങ്ങളില്‍ പൂജ്യത്തിലും എത്തും.

ചൊവ്വാഴ്ച മുതല്‍ കാറ്റിന്റെ ദിശ വടക്കു പടിഞ്ഞാറോട്ട് നീങ്ങുന്നതിനാല്‍ ബുധനാഴ്ച വൈകിട്ടു വരെ വീണ്ടും കാറ്റ് കനക്കും. മണിക്കൂറില്‍ 22 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റ് വീശും. വാരാന്ത്യത്തില്‍ കൂടിയ താപനില 32നും 38 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.

ഈ ആഴ്ച അവസാനം വരെ അസ്ഥിര കാലാവസ്ഥ ആയിരിക്കുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ കാലയളവില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.