ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു…

0
134 views

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി സ്വദേശി കാഞ്ഞരകുണ്ടില്‍ ഷാജി മുഹമ്മദ് (48) മരിച്ചത്.

ദുബൈ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവാസിയായിരുന്ന ഷാജി കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഖത്തറില്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ- സുനീറ. മക്കൾ- ഷഹാന, സന. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്കുകൊണ്ടുപോകും.