ദോഹയില്‍ നിന്നും വിവിധ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു . 

0
16 views

ദോഹ.  മാര്‍ച്ച് 27 മുതല്‍ ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന പശ്ചാത്തലത്തില്‍ (മാര്‍ച്ച് 27 മുതല്‍ ഒക്ടോബര്‍ 29 വരെ) ദോഹയില്‍ നിന്നും വിവിധ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു .

കേരളത്തിലേക്കാണ് കൂടുതല്‍ സര്‍വീസുകളുള്ളത്. ദോഹ യില്‍ നിന്നും തിരുവനന്തപുരത്തേക്ക് കോഴിക്കോട് വഴിയായിരിക്കും സര്‍വീസ്. ചൊവ്വ, വ്യാഴം, വെള്ളി , ഞായര്‍ ദിവസങ്ങളിലാണ് ദോഹ തിരുവനന്തപുരം സര്‍വീസുണ്ടാവുക.

ദോഹ കോഴിക്കോട് സെക്ടറില്‍ പ്രതിദിന സര്‍വീസുണ്ടാകും. വ്യാഴം, വെള്ളി , ഞായര്‍ ദിവസങ്ങളില്‍ ദോഹ മുമ്പൈ സര്‍വീസും വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ ദോഹ മംഗലാപുരം സര്‍വീസും വെള്ളിയാഴ്ചകളില്‍ ദോഹ ട്രിച്ചി സർവീസും..

തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി , ശനി ദിവസങ്ങളിലാണ് ദോഹ കൊച്ചി സര്‍വീസുകള്‍. തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി , ശനി ദിവസങ്ങളിലാണ് ദോഹ കണ്ണൂര്‍ സര്‍വീസുമാണ് ഷെഡ്യൂളിലുള്ളത്.