ഖത്തറിൽ ശക്തമായ കാറ്റും തണുപ്പും വാരാന്ത്യം വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

0
68 views

ദോഹ: ഖത്തറിൽ ശക്തമായ കാറ്റും തണുപ്പും വാരാന്ത്യം വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ശക്തമായ പൊടിക്കാറ്റ് വീശും എന്നും ദൂരക്കാഴ്‌ച കുറയും എന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാത്രി താപനില 14 ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റ് വീശുന്നതിനാൽ അനുഭവപ്പെടുന്ന തണുപ്പ് ഇതിലും കൂടുതലായിരിക്കും.

പരമാവധി ചൂട് 27 ഡിഗ്രിയായിരിക്കും. കടലിൽ തിരമാല ഉയരുമെന്നും കടലിൽ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അഭ്യർത്ഥിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റ് ഖത്തറിലെത്തിയതാണ് തണുപ്പ് കൂടാൻ കാരണം.