ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കണ്ണൂര്‍ യുണൈറ്റഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കുവാഖ്) നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘രക്തദാനം മഹാദാനം” എന്ന സന്ദേശമുയര്‍ത്തി ഹമദ് ആശുപത്രിയുമായി സഹകരിച്ച് കൊണ്ട് മാര്‍ച്ച് 25ന് വെള്ളിയാഴ്ച രാവിലെ 8.00 മുതല്‍ ഉച്ചയ്ക്ക് 1:00 വരെ ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ വെച്ച് രക്തദാന ക്യാമ്പ് നടത്തുന്നു.
കുവാഖ് നടത്തുന്ന ഈ മഹത്തായ പ്രവര്‍ത്തനത്തില്‍ പങ്കാളികള്‍ ആയി രക്തം നല്‍കാന്‍ കഴിയുന്ന ആളുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്ന ലിങ്ക് മുഖേന വിവരങ്ങള്‍ രേഖപ്പെടുത്തി റെജിസ്റ്റര്‍ ചെയ്യുകയോ അല്ലെങ്കില്‍ മനോഹരന്‍ – 55459986, അമിത്ത് രാമകൃഷ്ണന്‍- 66832827, എന്നിവരെയോ വിളിച്ച് പേര് റജിസ്റ്റര്‍ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/BtTpUEa7PAbHRSLx5