2019-ൽ ആരംഭിച്ച ദോഹ മെട്രോ ഇന്നുവരെ അഞ്ച്‌ കോടി യാത്രക്കാർ ഉപയോഗിച്ചതായി ഖത്തർ റെയിൽ അറിയിച്ചു…

0
160 views
metro

ദോഹ: 2019-ൽ ആരംഭിച്ച ദോഹ മെട്രോ ഇന്നുവരെ അഞ്ച്‌ കോടി യാത്രക്കാർ ഉപയോഗിച്ചതായി ഖത്തർ റെയിൽ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിലായി രാജ്യത്ത് നടന്ന വിവിധ മേളകളിലും കായിക ടൂർണമെന്റുകളിലെല്ലാം ദോഹമെട്രോ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ടൂർണമെന്റിന്റെ ആരാധകർക്ക് സുഖപ്രദമായ ഗതാഗത അനുഭവം ഉറപ്പാക്കാൻ ഖത്തർ റെയിൽ 2022 ലോകകപ്പിനുള്ള അതിന്റെ പ്രവർത്തന തയ്യാറെടുപ്പുകൾ ശക്തമാക്കുകയാണ്. പ്രത്യേകിച്ചും ടൂർണമെന്റ് ഫൈനൽ നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളിൽ 5 സ്റ്റേഡിയങ്ങൾക്കിടയിൽ ആരാധകരെ എത്തിക്കുന്നതിനുള്ള ഏറ്റവും വേഗതയേറിയ മാർഗം മെട്രോയാണ്.