ലോക്കൽ ഡേറ്റ്‌സ് ഫെസ്റ്റിവൽ സൂഖ് വാഖിഫിൽ ആരംഭിച്ചു.

0
74 views
ഈത്തപ്പഴ മേള

ദോഹ : ലോക്കൽ ഡേറ്റ്‌സ് ഫെസ്റ്റിവൽ സൂഖ് വാഖിഫിൽ ആരംഭിച്ചു. എഴുപതിലധികം ഫാമുകളും ഈത്തപ്പഴ ഉൽപ്പാദനത്തിൽ വൈദഗ്ധ്യമുള്ള കമ്പനികളും ഇതിൽ പങ്കെടുക്കുകയും വിപണിയേക്കാൾ കുറഞ്ഞ വില വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. എല്ലാ ഖത്തരി ഈത്തപ്പഴ ഇനങ്ങളും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നുണ്ട്.

2022 ഏപ്രിൽ 1 വരെ തുടരുന്ന ഫെസ്റ്റിവൽ രാവിലെ 9 മുതൽ രാത്രി 9 വരെയും വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെയും തുറന്നിരിക്കും.

റമദാൻ മാസത്തിന് മുമ്പ് താമസക്കാർക്ക് ഈത്തപ്പഴം നൽകുകയും പ്രാദേശിക ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുകയും സാംസ്കാരിക, പൈതൃക അവബോധം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യതോടെ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ സഹകരണത്തോടെ സൂഖ് വാഖിഫ് അഡ്മിനിസ്ട്രേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.