ലോകം ഇന്ന് ഭൗമ മണിക്കൂര്‍ ആചരിക്കും..

0
89 views

ലോകം ഇന്ന് ഭൗമ മണിക്കൂര്‍ ആചരിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ആഗോള താപനത്തിന്‍റെയും കെടുതികളില്‍ നിന്ന് ഭൂമിയെ രക്ഷിക്കാനാണ് ഭൗമ മണിക്കൂര്‍ ആചരണം. ലോകത്തെ ഏഴായിരം നഗരങ്ങള്‍ ഇന്ന് ഭൗമ മണിക്കൂര്‍ ആചരണത്തിന്‍റെ ഭാഗമാകും.

പ്രാദേശിക സമയം രാത്രി എട്ടര മുതല്‍ ഒമ്പതര വരെ വൈദ്യുതി വിളക്കുകള്‍ അണച്ചും കമ്പ്യൂട്ടര്‍,ടെലിവിഷന്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതെയും ഊര്‍ജോപയോഗം പരമാവധി കുറച്ചാണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്. അത്രയും അളവില്‍ തന്നെ മാരകമായ ഹരിതഗൃഹ വാതകങ്ങളെയും നമുക്ക് മാറ്റിനിര്‍ത്താനാകും.