ഫിഫ 2022 ഗ്രൂപ്പ് മൽസരങ്ങളുടെ ചിത്രം തെളിഞ്ഞു.

0
29 views

ദോഹ. ഫിഫ 2022 ഗ്രൂപ്പ് മൽസരങ്ങളുടെ ചിത്രം തെളിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ രണ്ടായിരം പ്രതിനിധികളുടെ സാന്നിധ്യത്തിൽ ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടന്ന ഫൈനൽ നറുക്കെടുപ്പിലാണ് ഗ്രൂപ്പ് മൽസരങ്ങളുടെ ചിത്രം തെളിഞ്ഞത്. ഉദ്ഘാടന മൽസരം ഖത്തറും ഇക്വാഡോറും തമ്മിൽ നവംബർ 21 ന് അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നടക്കും.