നവംബറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ അടുത്ത ഘട്ട ടിക്കറ്റ് വില്പന നാളെ മുതൽ ആരംഭിക്കും…

0
67 views

ദോഹ : നവംബറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ അടുത്ത ഘട്ട ടിക്കറ്റ് വില്പന നാളെ മുതൽ ആരംഭിക്കും. ഖത്തർ സമയം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ടിക്കറ്റ് വില്പനയിൽ നാല് തരം ടിക്കറ്റുകൾ ലഭ്യമാവും.

കണ്ടീഷണൽ സപ്പോർട്ടർ ടിക്കറ്റുകൾ (CST), ഫോർ സ്റ്റേഡിയം ടിക്കറ്റ് സീരീസ് (FST) ഇന്റിവിജുവൽ മാച്ച് ടിക്കറ്റുകൾ (IMT), സപ്പോർട്ടർ ടിക്കറ്റുകൾ (ST), എന്നിവയാണ് നാളെ മുതൽ ലഭിക്കുക. ടിക്കറ്റ് ലഭിച്ച ഭാഗ്യശാലികൾക്ക് മെയ് 31 ന് മുൻപ് ഈമെയിലിലൂടെ അറിയിപ്പ് ലഭിക്കും. ഇതിന് ശേഷമാണ് പണമടക്കേണ്ടത്.