ഇന്ത്യക്കാർക്ക് ഖത്തറിൽ ഓൺ അറൈവൽ വിസ നിയമങ്ങൾ കർശനമാക്കി…

0
25 views

ദോഹ: ഇന്ത്യക്കാർക്ക് ഖത്തറിൽ ഓൺ അറൈവൽ വിസ നിയമങ്ങൾ കർശനമാക്കി. ഏപ്രിൽ 14 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഡിസ്കവർ ഖത്തർ വെബ്സൈറ്റിലൂടെ ഹോട്ടൽ ബുക്ക് ചെയ്തവർക്ക് മാത്രമേ ഇനി ഓൺ അറൈവൽ ഫ്രീ ടൂറിസ്റ്റു വിസ ലഭിക്കുകയുള്ളുവെന്ന് ആഭ്യന്തര മന്ത്രാലയം. ഇന്ത്യ, പാക്കിസ്ഥാൻ, ഇറാൻ പൗരന്മാർക്കാണ് പുതിയ നിബന്ധനകൾ ബാധകം.

ഹോട്ടൽ ബുക്ക് ചെയ്ത കാലയളവിൽ മാത്രമേ ഖത്തറിൽ താമസിക്കാൻ സാധിക്കുകയുള്ളു എന്ന് മാത്രമല്ല വിസ പരമാവധി 60 ദിവസം വരെ നീട്ടാമെന്നും പക്ഷെ ഈ കാലയളവിലും ഹോട്ടൽ റിസേർവേഷൻ നിർബന്ധവും ആണ്.

( ഗുരുതരമായ ഹോട്ടൽ ക്ഷാമമാണ് ഖത്തർ നേരിടുന്നത് എന്നതുകൊണ്ട് തന്നെ ലോക കപ്പ് സമയത് ഡിസ്കവർ ഖത്തർ വെബ്സൈറ്റിലൂടെ ബുക്കിംഗ് ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കും. ലഭിച്ചാൽ തന്നെ ഭീമമായ സംഖ്യ വാടകയായി നൽകേണ്ടി വരും)

വേനലവധി കാലത്തും പിന്നീട് ലോക കപ്പ് സമയത്തും ഖത്തറിലേക്കു വരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കും പ്രത്യേകിച്ച് ഖത്തറിലെ പ്രവാസികളുടെ ബന്ധുക്കൾക്കും വലിയ തിരിച്ചടിയാണ് പുതിയ നിയമം.