ആഘോഷ നാളുകളിൽ ശുചിത്വവും ആരോഗ്യവും ഉറപ്പാക്കാൻ ഭക്ഷണ ശാലകളിൽ പരിശോധന ശക്തം..

0
110 views

ദോഹ: ഈദുൽ ഫിത്ർ ആഘോഷങ്ങൾക്കായി രാജ്യത്തെ പാർക്കുകളും പ്രാർത്ഥനാ ഗ്രൗണ്ടുകളും സജ്ജീകരിക്കുകയാണെന്ന് ദോഹ മുനിസിപ്പാലിറ്റി. ആഘോഷ നാളുകളിൽ ശുചിത്വവും ആരോഗ്യവും ഉറപ്പാക്കാൻ ഭക്ഷണ ശാലകളിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാർ പരിശോധന ശക്തമാക്കും എന്നും,

പെരുന്നാൾ പ്രാമാണിച് പരിശോധന കർശനമാക്കുന്നതിന് പുറമെ പൊതുഇടങ്ങളും റോഡുകളും വൃത്തിയാക്കാൻ അൽ റയ്യാൻ മുനിസിപ്പാലിറ്റി തീരുമാനിച്ചു. നിരവധി ഭക്ഷണ ശാലകളിലും ബേക്കറികളിലും പരിശോധന നടത്തി.

ഷോപ്പിംഗ് കോമ്പ്ലെക്സുകളും ബേക്കറികളും മാംസ കടകളും പരിശോധിക്കാൻ വെറ്ററിനറി ഡോക്ടർമാർ അടങ്ങുന്ന ഒരു പ്രത്യേക സംഘം ദോഹ മുനിസിപ്പാലിറ്റി രൂപീകരിച്ചിട്ടുണ്ട്. അൽ സൈലിയ സെൻട്രൽ വെജിറ്റബിൾ മാർകെറ്റിൽ പരിശോധന കർശനമാക്കും. പൊതു നിന്ന് പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.