കൊച്ചിയിലെ ഖത്തർ വിസ സെന്ററിനെതിരെ പരാതി…

0
35 views
qatar_visa

കൊച്ചിയിലെ ഖത്തർ വിസ സെന്ററിനെതിരെ പരാതി. നേരത്തെ തന്നെ വിവിധ പരാതികൾ ഉയർന്നിട്ടുള്ള ഖത്തർ വിസ സെന്റർ സ്വകാര്യ ആശുപത്രികളുമായി ചേർന്ന് അനാവശ്യ പരിശോധനകൾ നടത്തിച്ച് പണം തട്ടുന്നു എന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

ഖത്തർ ആഭ്യന്തരമന്ത്രാലയം വിദേശ ഏജൻസി വഴിയാണ് ഓരോ രാജ്യത്തെയും ഖത്തർ വിസ സെന്റർ നടത്തുന്നത്. സിംഗപൂർ ആസ്ഥാനമായ ഏജൻസിയാണ് കൊച്ചിയിലെ ക്യുവിസി നടത്തുന്നത്. പരാതികൾ വ്യാപകമായതോടെ വിസ അപേക്ഷകർ എളമക്കര പോലീസിനു പരാതി നൽകിയെന്ന് മീഡിയവൺ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഒരു വിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാത്ത ആളുകൾ സിടി സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾക്കും അതിന്റെ റേഡിയേഷനും വിധേയരാകേണ്ടി വരുന്നത് എന്തിനാണ് എന്ന് അറിയില്ലെന്ന് അപേക്ഷകർ പറയുന്നു.

ഒന്നിൽ കൂടുതൽ തവണ പലർക്കും പരിശോധന നടത്തേണ്ടി വരുന്നു എന്നും ഇത് സ്വകാര്യ ആശുപത്രികൾ, ലാബുകൾ എന്നിവയുമായുള്ള ഒത്തുകളി ആണെന്നും അവർ ആരോപിക്കുന്നു. സംഭവത്തിൽ ഖത്തർ കെ.എം.സി സിയും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.