ലുസൈൽ സിറ്റിയിൽ വെൻഡോം മാളിന്റെ മുകളിൽ നിന്ന് താഴെവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു..

0
73 views

ദോഹ: ലുസൈൽ സിറ്റിയിൽ വെൻഡോം മാളിന്റെ മുകളിൽ നിന്ന് താഴെവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. മൂന്ന് വയസ്സുള്ള ഖാലിദ് വലീദ് ബെസിസോ ആണ് മരിച്ചത്. മാളിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

എന്നാൽ എങ്ങനെയാണ് കുട്ടി വീണതെന്നും ഏത് നിലയിൽ നിന്നാണ് കുട്ടി വീണതെന്ന് വ്യക്തമല്ല. ഉദ്ഘാടനം കഴിഞ്ഞു ആഴ്ചകൾക്കുള്ളിൽ നടന്ന അപകടം സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചക്കിടയാക്കിയിരുന്നു. അപകടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.