ദോഹ: പലിശ നിരക്ക് ഉയർത്തി ഖത്തർ സെൻട്രൽ ബാങ്ക്, നിക്ഷേപങ്ങളുടേയും വായ്പയുടേയും പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. ഖത്തർ സെൻട്രൽ ബാങ്ക് ബുധനാഴ്ച ബാങ്കിന്റെ നിക്ഷേപ നിരക്ക് 75 ബേസിസ് പോയിന്റ് ഉയർത്തി 2.25 ശതമാനമാക്കും എന്ന് പ്രഖ്യാപിച്ചു.
ക്യുസിബി ബാങ്കിന്റെ വായ്പാ നിരക്ക് (ക്യുസിബിഎൽആർ) 50 ബേസിസ് പോയിന്റ് ഉയർത്തി 3.25 ശതമാനമാക്കി ഉയർത്തി. (ക്യുസിബി റിപ്പോ നിരക്ക്) 75 ബേസിസ് പോയിന്റ് ഉയർത്തി 2.50% ആക്കാൻ തീരുമാനിച്ചതായും ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.
പ്രാദേശികവും അന്തർദേശീയവുമായ സാമ്പത്തിക ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പലിശ നിരക്ക് ഉയർത്താനുള്ള തീരുമാനമെന്ന് ക്യുസിബി പ്രസ്താവനയിൽ പറഞ്ഞു.