ഇന്ത്യയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ജൂലൈ 1 മുതൽ നിരോധിക്കും..

0
61 views

ജൂലായ് 1 മുതൽ രാജ്യത്തുടനീളം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കുമെന്ന് ഇന്ത്യയുടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രഖ്യാപിച്ചു.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ രാജ്യത്തുടനീളം നിരോധിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.

ഈ നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന് ദേശീയ, സംസ്ഥാന തലത്തിൽ കൺട്രോൾ റൂമുകൾ സ്ഥാപിക്കും, നിരോധിച്ച ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ അനധികൃത നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ പരിശോധിക്കാൻ പ്രത്യേക എൻഫോഴ്‌സ്‌മെന്റ് ടീമുകൾ രൂപീകരിക്കും.