ആഴ്ചയിൽ ഉടനീളം ലോക്കൽ ട്രാൻസ്ഫറുകൾ ലഭ്യമാക്കാൻ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) നിർദ്ദേശം നൽകി. തങ്ങളുടെ ഇടപാടുകാർക്ക് മികച്ച സേവനം നൽകുന്നതിൽ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പങ്ക് വർദ്ധിപ്പിക്കുന്നതിനുള്ള ക്യുസിബിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റം എന്ന് ഔദ്യോഗിക ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ടിൽ വിശദീകരിച്ചു.