ദോഹ. അടുത്തിടെ രാജ്യത്ത് ശക്തമായ കാറ്റിന്റെ ഫലമായി വിവിധ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ ഏകദേശം 174 ടൺ മണൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പൊതു ശുചിത്വ വിഭാഗം സുരക്ഷാ അധികാരികളുടെ സഹകരണത്തോടെ നീക്കം ചെയ്തതായി റിപ്പോർട്ട്. മണൽ അടിഞ്ഞുകൂടി ഭാഗികമായി അടച്ചിട്ടിരുന്ന ചില റോഡുകളിൽ ഗതാഗതം പുനരാരംഭിച്ചു..