ഖത്തറിലെ ഫഹസ് സ്റ്റേഷന്റെ പ്രവർത്തന സമയം പ്രഖ്യാപിച്ചു…

0
1 views

ദോഹ: ഖത്തറിലെ ഫഹസ് സ്റ്റേഷന്റെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. ഈദിന്റെ മൂന്നാം ദിവസം മുതൽ ഫഹസിന്റെ സ്ഥിരം സ്റ്റേഷനുകൾ പ്രവർത്തിക്കും. ഈദിന്റെ മൂന്നാം ദിവസമായ ജൂലൈ 11 മുതല്‍ ജൂലൈ 14 വരെ എല്ലാ സ്ഥിരം സ്റ്റേഷനുകളും രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെ പ്രവര്‍ത്തിക്കും.

ഗേറ്റുകള്‍ 3:30 ന് അടയ്ക്കുമെന്നും വുഖൂദ് അറിയിച്ചു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പാസ്പോര്‍ട്ട്, എല്ലാ സര്‍വീസ് സെന്ററുകള്‍, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് (പ്രധാന കെട്ടിടം), ക്രിമിനല്‍ എവിഡന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയ വകുപ്പുകള്‍ ഈദ് അവധി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കും