അണ്ടത്തോട് സ്വദേശി ഖത്തറിൽ നിര്യാതനായി…

0
75 views

ദാഹ: അണ്ടത്തോട് സ്വദേശി ഖത്തറിൽ നിര്യാതനായി. തൃശൂർ ജില്ലയിൽ അണ്ടത്തോട് സെന്ററിന് കിഴക്ക് ഭാഗം താമസിക്കുന്ന വാരിയത്തൻ അബ്ദു മകൻ അൻവർ (31) ആണ് മരിച്ചത്.

ഖത്തറിലെ ബാബാ ചപ്പാത്തി റസ്റ്റോറന്ററിലെ ജീവനക്കാരനായിരുന്നു. മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തർ കെ.എം.സി.സി. മയ്യിത്ത് പരിപാലന കമ്മറ്റി ഇൽ ഇഹ് സാൻ ചെയർമാൻ മഹ് ബൂബ് നാലകത്ത് അറിയിച്ചു.